12:30am 10 November 2026
NEWS
പരിസ്ഥിതിദിനത്തിൽ പ്രധാനമന്ത്രി നട്ട ഇലഞ്ഞിമരം സന്ദർശിച്ചു.
05/06/2025  08:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പരിസ്ഥിതിദിനത്തിൽ പ്രധാനമന്ത്രി നട്ട ഇലഞ്ഞിമരം സന്ദർശിച്ചു.

കൊച്ചി - ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി തേവര എസ്.എച്ച്. കോളേജ് ഗ്രൗണ്ടിൽ നട്ട ഇലഞ്ഞിമരം സന്ദർശിച്ചു.

2023 ഏപ്രിൽ 24 ന് യുവം - 2023 പരിപാടിയിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി എസ് എച്ച്. കോളേജ് സന്ദർശനത്തിന്റെ ഓർമ്മയ്ക്കായാണ് ഈ മരം നട്ടത്.
ബിജെപി ജില്ലാ ജന. സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്ത്, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, ജില്ലാ കമ്മിറ്റിയംഗം സി.എ. സജീവൻ എന്നിവരും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img